santhinivas-charirity

മാന്നാർ : നിരവധി കാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കുട്ടമ്പേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പൊതിച്ചോറ് വിതരണവും സൗജന്യ മരുന്നുവിതരണവും ഒരു വർഷം പിന്നിട്ടു. 2023 ഓഗസ്റ്റ് 15ന് മാന്നാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്ത പൊതിച്ചോറ് വിതരണവും സൗജന്യ മരുന്ന് വിതരണവും ഒരുവർഷക്കാലമായി 22 ഓളം കേന്ദ്രങ്ങളിലാണ് നടത്തിയത്.

ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ പൊതിച്ചോറ് വിതരണവും സൗജന്യ മരുന്ന് വിതരണവും നടന്നു. പുലിയൂർ ശാന്തിതീരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ജി ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. ഫാ.ശാമുവേൽ മുഖ്യപ്രഭാഷണം നടത്തി. പുലിയൂർ കാൽവരി അഭയകേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.ടി ശൈലജ ഉദ്ഘാടനം ചെയ്തു. ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ ആലപ്പുഴ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സീമ ഉദ്ഘാടനം ചെയ്തു. സതീഷ് ശാന്തിനിവാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗാന്ധിഭവൻ ദേവാലയം ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗ മുഖ്യപ്രഭാഷണം നടത്തി. മുരളീധരൻ തഴക്കര, സുഭാഷ് ബാബു.എസ്, ഹരി കുട്ടംപേരൂർ, സലിം ചാപ്രായിൽ, ബിന്ദു കെ.സി, ഉണ്ണി കുറ്റിയിൽ, ആകാശ് രമേശ്, ജയശ്രീ മോഹൻ എന്നിവർ സംസാരിച്ചു.

ലയൺസ് ക്ലബ് ഓഫ് കടപ്രയുടെ 'ഭോജന' പദ്ധതിയുമായി ചേർന്ന് മാന്നാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി പൊതിച്ചോറ് വിതരണം ഉദ്ഘാടനം ചെയ്തു. പി.ബി.ഷുജ, ലിജോ പുളിമ്പള്ളിൽ, എൻ.മത്തായി, പ്രശാന്ത്കുമാർ, ബിജു ചെക്കാസ്, ഡോ.ചിത്രാസാബു എന്നിവർ സംസാരിച്ചു. ചെന്നിത്തല ചെറുകോൽ ഈഴക്കടവ് അൽഫോൻസാ ധ്യാനകേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അമ്മമാർക്കുള്ള പാദരക്ഷകളുടെ വിതരണം ലെഗസി ലതർ വേൾഡ് മാനേജിങ് ഡയറക്ടർ ബിന്ദു കെ.സി നിർവഹിച്ചു.