ആലപ്പുഴ: ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് 106 ചട്ടങ്ങളിലായി 381ഭേദഗതികൾ വരുത്തുമെന്ന് മന്ത്രി എം.ബി.രാജേഷ്. ചട്ടങ്ങളിൽ വ്യക്തത വരുത്തലാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന തദ്ദേശ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം എസ്.ഡി.വി സെന്റിനറി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പി.പി. ചിത്തരഞ്ജൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായി.