photo

ആലപ്പുഴ : ജനറൽ ആശുപത്രിയിൽ ദേശീയ കൊതുക് നിവാരണ വാരാചരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ആലപ്പി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശുചീകരണ ഉപകരണങ്ങൾ നൽകി. തുടർന്നു നടന്ന ബോധവൽക്കരണ- പ്രദർശന-തെരുവ് നാടകം യാത്ര ആശുപത്രി സൂപ്രണ്ട് ഇൻ ചാർജും ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റുമായ ഡോ. കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ബി.പി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. അനുപമ, ആർ.എം.ഒ ഡോ. രാജ ജയ പീറ്റർ, ജില്ലാ മലേറിയ ഓഫീസർ വിനു കുട്ടൻ, നഴ്‌സിംഗ് സൂപ്രണ്ട് ദീപറാണി തുടങ്ങിയവർ സംസാരിച്ചു . കൈതവന,കെ.എസ്.ആർ.ടി.സി,സ്റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളിൽ നൃത്തഗാന ശില്പം അവതരിപ്പിച്ചു.