s

ആലപ്പുഴ : ക്രിസ്തീയ സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറത്തിന്റെ ആലപ്പുഴയിൽ ചേർന്ന നേതൃയോഗം അഭിപ്രായപ്പെട്ടു. വർഗീസ് കുരിശിങ്കൽ അദ്ധ്യക്ഷത വഹിച്ചു. മൗണ്ട് കാർമൽ കത്തീഡ്രൽ സഹ വികാരി ഫാ. ഗ്രേഷ്യസ് സാവിയോ യോഗം ഉദ്ഘാടനം ചെയ്തു. സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് വികാരി ഫാ.ജോർജ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. പ്രാെഫ. ജോസഫ് സി. മറ്റം, ടോമി ഈപ്പൻ, പയസ് നെറ്റോ, ജോർജ് തോമസ്. ഐവാൻ രത്തിനം, സോണി കെ.എസ്. ജയിംസ് ഇടത്തിൽ എന്നിവർ പ്രസംഗിച്ചു.