s

ആലപ്പുഴ : മലയാള സിനിമാ മേഖലയിൽ പോക്സോ കേസുകൾക്ക് സമാനമായ സംഭവങ്ങൾ നടക്കുന്നതായി ഹേമ കമ്മീഷൻ കണ്ടെത്തിയിട്ടും നിയമ നടപടി സ്വീകരിക്കാതെ റിപ്പോർട്ട് പൂഴ്ത്തിവച്ച മന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ഫോർവേഡ് ബ്ലോക്ക് ആരോപിച്ചു .
ഇക്കാര്യത്തിൽ എൽ.ഡി.എഫ് സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്നും ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ സെക്രട്ടറി കളത്തിൽ വിജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എൻ.കെ.വിദ്യാധരൻ, കായംകുളം വിശ്വരൂപൻ, പ്രസാദ്, രവിചന്ദ്രൻ ,സുരേഷ് തുടങ്ങിയവർ സംസാരിച്ചു.