ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ ക്ഷേമനിധി വിഹിതം 100 രൂപയിൽ നിന്ന് 300 രൂപയായി വർദ്ധിപ്പിച്ച സംസ്ഥാനസർക്കാർ നടപടി പിൻവലിക്കുക, മത്സ്യ തൊഴിലാളികളുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, ഉപകരണങ്ങൾക്കും യാനങ്ങൾക്കും വർദ്ധിപ്പിച്ച ലൈസൻസ് ഫീസ് നിർത്തലാക്കുക, ലംസം ഗ്രാൻഡ് കുടിശ്ശിക വിതരണം ചെയ്യുക, ഭവന പദ്ധതി, ടോയ്‌ലറ്റ്, വയറിംഗ്, തണൽ തുടങ്ങിയ പദ്ധതികൾ പുനസ്ഥാപിക്കുക, മത്സ്യ ബന്ധനത്തിനിടെ കടലിൽ കാണാതായവരുടെ കുടുംബങ്ങൾക്കും, വള്ളത്തിനു വലയ്ക്കും എൻജിനും കെടുപാടുകൾ വന്നവർക്കും നഷ്ട പരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് രാവിലെ 10ന് കാട്ടൂർ മത്സ്യ ഭവന് മുന്നിലേക്ക് അഖിലേന്ത്യാ മത്സ്യ തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ധർണ നടത്തും. കെ.പി.സി.സി സെക്രട്ടറി എം.ജെ. ജോബ് ധർണ്ണ ഉദ്ഘാടനം ചെയ്യും. ജെയിംസ് ചിങ്ങുതറ, ബിനു പൊന്നൻ, ഇ.വി.രാജു, എം.എസ്.ചന്ദ്രബോസ്, ഡോ.കെ.എസ്.മനോജ്, ബാബു ആന്റണി, ഗീത വിജയ്, എ.ഡി.തോമസ്, പി.ബി.പോൾ എന്നിവർ സംസാരിക്കും.