ആലപ്പുഴ: ഗവ.യു.പി സ്ക്കൂൾ ആര്യാട് നോർത്തിൽ സംഘടിപ്പിച്ച നാട്ടറിവ് ദിനം വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായി. നാടൻ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനം, നാടൻ കളികളെയും നാടൻ ശൈലികളെയും പരിചയപ്പെടുത്തൽ തുടങ്ങിയവ നടന്നു. പി.ടി.എ, എം.പി.ടി.എ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന നാട്ടറിവ് ദിനാചരണം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഉദയമ്മ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം മിനിമോൾ ടി.ആർ സ്വാഗതം പറഞ്ഞു.