ചേർത്തല: രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പാലിയേറ്റീവ് കെയറിന്റെ ഭാഗമായി രാജീവ് ഗാന്ധിയുടെ 80ാമത് ജന്മദിനത്തോടനുബന്ധിച്ച് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ കിടപ്പുരോഗികൾക്ക് എയർ ബെഡ്,വീൽചെയർ,ഡയപ്പർ,ഗ്ലൗസ്,ഷീറ്റ്,വൈറ്റ് ടിഷ്യു തുടങ്ങിയവ നൽകുന്ന പദ്ധതി വയലാർ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.എച്ച്.സലാം അദ്ധ്യക്ഷത വഹിച്ചു.ടി.കെ.അനിലാൽ,എ.കെ ഷെരീഫ്,പി.എം.രാജേന്ദ്ര ബാബു,കുഞ്ഞുമോൻ സിറിൽ,സോമകുമാർ,സിജീഷ് സിദ്ധാർത്ഥൻ,സുരേഷ് ബാബു,റിൻസ് പട്ടണക്കാട്, പ്രശോഭൻ,രജനി,ഗായത്രി എന്നിവർ സംസാരിച്ചു.