ആലപ്പുഴ : മുൻസംസ്ഥാന ഹോക്കി താരവും ആലപ്പുഴ ഹോക്കി അസോസിയേഷൻ മുഖ്യരക്ഷാധികാരിയുമായ കലവൂർ പ്രീതികുളങ്ങര ശബരിയിൽ എ.വി.രാജഗോപാലൻ (73) നിര്യാതനായി. കേരള സീനിയർ ഹോക്കി ടീമിൽ 5 കൊല്ലം അംഗമായിരുന്നു. ആലപ്പുഴയിൽ ആദ്യമായി ഹോക്കി പരിശീലനത്തിന് തുടക്കം കുറിച്ച വ്യക്തികൂടിയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ:ശ്യാമള. മക്കൾ:വരുൺ,വന്ദന. മരുമക്കൾ:അമിത,ലിമോഷ്.