എരമല്ലൂർ: ചന്തിരൂർ ശ്രീകൃഷ്ണൻ കോവിലിൽ അഷ്ടമി രോഹിണി ദിനാഘോഷം 26ന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശ്രീജിത്ത് നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നവകം, പഞ്ചഗവ്യം തുടങ്ങിയവയോടെ നടക്കും. വെളുപ്പിന് 5ന് മഹാഗണപതി ഹോമം,7ന് പന്തളം മനോജ് നമ്പൂതിരി പ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നവകം, പഞ്ചഗവ്യം, ഗണപതി ഹോമം,മഹാധന്വന്തരിഹോമം നടക്കും.
12ന് കടുങ്ങല്ലൂർ മഹിളാവേദിയുടെ പിന്നൽ തിരുവാതിര,​ 1ന് പിറന്നാൾ സദ്യ,​ 3ന് ശ്രീ കൃഷ്ണ കലാകേന്ദ്രത്തിന്റെ വേണുഗോപാല നൃത്തവും ഹോളി ആഘോഷവും, വൈകിട്ട് അഞ്ചിന് ബാലഗോകുലത്തിന്റെ ശോഭായാത്രകൾക്ക് സ്വീകരണം, പ്രസാദ വിതരണം,6ന് അയ്യപ്പജ്യോതി അവതരിപ്പിക്കുന്ന തിരുവാതിര ഫ്യൂഷൻ, 8ന് ചന്തിരൂർ മനോജ് സംഘത്തിന്റെ ഭജനാമൃതം 12 ന് അഷ്ടമി രോഹിണി പിറന്നാൾ ദർശനം.