asdad

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 347-ാം നമ്പർ ശാഖയിൽ നടന്ന ചതയദിനാഘോഷത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം പ്രതിഭകളെ ആദരിക്കൽ എന്നിവ അമ്പലപ്പുഴ യൂണിയൻ കൗൺസിലർ രാജേഷ് നിർവ്വഹിച്ചു. ചതയ ദിനാഘോഷ കമ്മിറ്റി ചെയമാൻ പി.എസ്.രാജു, വൈസ് ചെയർമാൻ എസ്.ഡി. ശ്രീഹർഷൻ, ശാഖാ പ്രസിഡന്റ് വി.സുഭാഷ്, സെക്രട്ടറി ജി.മുരളി, വൈസ് പ്രസിഡന്റ് വി.കെ.സുധാകരൻ, യൂണി.മാനേജിംഗ് കമ്മിറ്റിയംഗം ആർ.സുധാകരൻ,​ ഖജാൻജി പി.ഹരികുമാർ,​ വനിതാ സംഘം പ്രസിഡന്റ് വനജാലാൽ, സെക്രട്ടറി ഷീലാചന്ദ്ര ബോസ്,​ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഷാജിമോൻ, സെക്രട്ടറി ഷിബു.പി എന്നിവർ സംബന്ധിച്ചു.