photo

ചേർത്തല: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്കായി 25 വീട് നിർമ്മിച്ചുനൽകുന്നതിന്റെ ധനശേഖരണാർത്ഥം,​ ചേർത്തല മേഖല കമ്മിറ്റിയുടെ വയനാടിനായി വളയം പിടിക്കാം എന്ന കാരുണ്യ യാത്ര ചേർത്തല ജോയിന്റ് ആർ.ടി.ഒ കെ.ജി ബിജു ഫ്ലാഗ് ഒഫ് ചെയ്തു.

ചേർത്തല മേഖലാ സെക്രട്ടറി ബെന്നി ആന്റണി കാർമൽ സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം ഷാജിമോൻ, ജില്ലാ വൈസ് പ്രസിഡന്റ് സുനീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഗോപു, ജില്ലാ കമ്മിറ്റി അംഗങ്ങളായ സഹദേവൻ,ബോബൻ,താലൂക്ക് ജോയിന്റ് സെക്രട്ടറി രാഹുൽ,കമ്മിറ്റി അംഗങ്ങളായ രതീഷ് ശിവരാജൻ,ശരത്ത് തുടങ്ങിയവർ പങ്കെടുത്തു.