ഹരിപ്പാട്: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗമായിരുന്ന ,ഓട്ടോ റിക്ഷ ഡ്രൈവർ പരേതനായ ഗോവിന്ദമുട്ടം കണ്ടതിൽ വീട്ടിൽ പ്രദീപിന്റെ കുടുംബത്തിന് ക്ഷേമനിധി ബോർഡിന്റെ മരണാനന്തര ധനസഹായം വിതരണം ചെയ്തു. മരണാനന്തര ആനുകൂല്യമായി അനുവദിച്ച ഒരു ലക്ഷം രൂപ കായംകുളം മുനിസിപ്പൽ കൗൺസിലർ ഗീത. പി പ്രദീപിന്റെ ഭാര്യ അമ്പിളിക്ക് കൈമാറി​. ശവസംസ്‌കാര ധനസഹായമായി അനുവദിച്ച പതിനായിരം രൂപ കായംകുളം മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ ഹസൻകോയയും റീഫണ്ടനുകൂല്യമായി അനുവദിച്ച തുക ക്ഷേമനിധി ബോർഡ്‌ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അനിതയും വിതരണം ചെയ്തു. ബോർഡ് ജീവനക്കാരായ ഷംലബീവി, അശ്വതി സോമൻ, സ്വപ്ന പി എന്നിവരും പങ്കെടുത്തു.