അമ്പലപ്പുഴ: പുറക്കാട് എസ്. എൻ. എം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജ്, കേരള പൊലീസ് എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന രക്തദാന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. 45 തവണ രക്തദാനം നടത്തിയ തോട്ടപ്പള്ളി മുഹമ്മദ് റാഫിയെ സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഇ.പി.സതീശൻ, പ്രോഗ്രാം ഓഫീസർ സിത്താര ,പി.ടി.എ പ്രസിഡന്റ് ദീപ്തി സുരേഷ് എന്നിവർ നേതൃത്വം നൽകി.