കായംകുളം: വൈദ്യുതി ഉപയോഗത്തിൽ ക്രമക്കേട് കാണിച്ചതിനെ തുടർന്ന് കൃഷ്ണപുരത്ത് സി.പി.എം നേതാവായ ജനപ്രതിനിധിയ്ക്ക് വൈദ്യുതി വകുപ്പ് പിഴ ചുമത്തി. ചീഫ് വിജിലൻസ് ഓഫീസിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡ് റെയ്ഡ് നടത്തിയാണ് ക്രമക്കേട് കണ്ട് പിടിച്ചത്.
മരിച്ച പിതാവിന്റെ പേരിലുള്ള കാർഷികാവശ്യത്തിനുള്ള സൗജന്യ കണക്ഷനിൽ നിന്നും വീട്ടിലെ ഓവർഹെഡ് ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്തു ഉപയോഗിച്ചതിനാണ് നടപടി .