മുഹമ്മ: പള്ളിക്കുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ 30 വരെ നടക്കും. ഇന്ന് വൈകിട്ട് ഏഴിന് അനിൽ കുമാർ ജയഭവനം ഭദ്രദീപ പ്രകാശനം നടത്തും. 7.30ന് സുരേഷ് കുമാർ വിഗ്രഹ സമർപ്പണം നടത്തും .തുടർന്ന് തന്ത്രി ജയ തുളസീധരൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ വിഗ്രഹപ്രതിഷ്ഠ. രമാദേവി ആർ.സി കൈമൾ ഗ്രന്ഥസമർപ്പണവും സിന്ധു ദിനേശ് പൈ വസ്ത്രദാനവും വി.എൻ മനോഹരൻ നിറപറ സമർപ്പണവും നിർമ്മല ഉഗ്രനാഥ് ധാന്യ സമർപ്പണവും നിർവഹിക്കും. പത്തിയൂർ വിജയകുമാറാണ് യജ്ഞാചാര്യൻ. എല്ലാ ദിവസവും രാവിലെ ഗണപതി ഹോമം, വിഷ്ണു സഹസ്രനം, ഭാഗവത പാരായണം, ഭാഗവത കഥാ പ്രഭാഷണം, അന്നദാനം, വൈകിട്ട് ഭജനാമൃതം, പ്രഭാഷണം എന്നിവ ഉണ്ടാകും.