photo

ചേർത്തല: ചേർത്തല ആസ്ഥാനമായി പ്രവർത്തിക്കുന്ന ആയൂർക്ഷേത്ര ആയുർവേദ ഹോസ്പിറ്റൽ ആൻഡ് നഴ്സിംഗ് കോളേജും ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷനും സർക്കാരിന്റെ ഐ.എസ്.എം വിഭാഗവുമായി ചേർന്ന് വയനാട്ടിലെ പ്രകൃതി ദുരന്തം സംഭവിച്ച പ്രദേശത്ത് ആയുർവേദ മൊബൈൽ യൂണിറ്റ് പ്രവർത്തനം നടത്തും. പ്രമുഖ ആയുർവേദ ആശുപത്രികളിലെ ഡോക്ടർമാർ ചേർന്ന് ഒരു വർഷം നീണ്ടുനിൽക്കുന്ന മെഡിക്കൽ ക്യാമ്പാണ് നടത്തുന്നത്. മൊബൈൽ ചികിത്സാ യൂണിറ്റിന്റെ ഫ്ലാഗ് ഒഫ് ചേർത്തല ജോയിന്റ് ആർ.ടി.ഒ കെ.ജി.മനോജ്, കെ.കെ.കുമാരൻ,​ പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ എന്നിവർ ചേർന്ന് നിർവഹിച്ചു.ആയൂർക്ഷേത്ര മാനേജിംഗ് ഡയറക്ടർ ഡോ.ഷിനോയ് രാജൻ,ചേർത്തല പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് പ്രതീഷ് എന്നിവർ പങ്കെടുത്തു.