ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിൽ വിവാഹപൂർവ്വ കൗൺസിലിംഗ് കോഴ്സ് 24, 25 തീയതികളിൽ നടക്കും. യൂണിയൻ സെക്രട്ടറി എൻ.അശോകന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം പ്രസിഡന്റ് എസ്. സലികുമാർ ഉദ്ഘാടനം ചെയ്യും. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ ശ്രീനിവാസൻ, ഡി. ധർമ്മരാജൻ, കൗൺസിൽ അംഗങ്ങളായ തൃക്കുന്നപ്പുഴ പ്രസന്നൻ, എസ്.ജയറാം, പി.എൻ അനിൽകുമാർ, അയ്യപ്പൻ കൈപ്പള്ളിൽ, ബിജുകുമാർ, രഘുനാഥൻ എന്നിവർ പങ്കെടുക്കും. അഡ്വ. യു.ചന്ദ്രബാബു സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് ഡി .കാശിനാഥൻ നന്ദിയും പറയും. കൊടുവഴങ്ങ ബാലകൃഷ്ണൻ, ഡോ. ശരത് ചന്ദ്രൻ, വിൻസൻഡ് ജോസഫ്, രാജേഷ് പൊന്മല,വി.എം ശശി വിശ്വപ്രകാശം എസ്. വിജയാനന്ദ് എന്നിവർ ക്ലാസുകൾ നയിക്കും.