കുട്ടനാട് : എസ്.എൻ.ഡി.പി യോഗം തലവടി തെക്ക് ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന സമ്മേളനം കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം
ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം നിർവഹിച്ചു. പ്രസിഡന്റ് രമേശ് അദ്ധ്യക്ഷനായി.
ലണ്ടൻ കോളേജ് ഒഫ് പീഡിയാട്രിക്സ് ആൻഡ് ചൈൽഡ് ഹെൽത്തിൽ ഫെലോഷിപ്പോടുകൂടി ബിരുദം നേടിയ ഡോ ബിനുക്കുട്ടനെ സമ്മേളനത്തിൽ ആദരിച്ചു .യൂണിയൻ യൂത്ത് മൂവ്മെന്റ് കൗൺസിലർ ഗുരുദാസ്, യൂണിയൻ സൈബർസേന കൺവീനർ സുജിത്ത് മോഹനൻ, ശാഖ വൈസ് പ്രസിഡന്റ് ദീപകുമാർ, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ പി.കെ.വിശ്വനാഥൻ, പി.ആർ.അരവിന്ദാക്ഷൻ, പി.കെ.ശശി, എസ്. കെ. വിജയൻ, വി. കെ. ഓമനക്കുട്ടൻ, മിനി മോഹൻദാസ്, രാജീവ് പുത്തൻപുരയിൽ, ഡോ.മംഗളാനന്ദൻ , ഓമന സുരേന്ദ്രൻ, യൂണിറ്റ് വനിതാസംഘം പ്രസിഡന്റ് പുഷ്പ കുട്ടപ്പൻ സെക്രട്ടറി ലത ഗീരിശൻ, യൂത്ത്മൂവ്മെന്റ് സെക്രട്ടറി മനേഷ് എന്നിവർ സംസാരിച്ചു.സെക്രട്ടറി എ.ഡി. മോഹനൻ സ്വാഗതവും യൂണിയൻ കമ്മിറ്റിയംഗം മനോഹരൻ നന്ദിയും പറഞ്ഞു.