ചേർത്തല: ചേർത്തല ഗവ. പോളിടെക്നിക്ക് കോളേജിൽ മെക്കാനിക്കൽ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി ആർ.ബിന്ദു നിർവഹിച്ചു.
മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനായി.
പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയർ ഐ.റംലാബീവി പദ്ധതി വിശദീകരിച്ചു.സാങ്കേതിക വിദ്യാഭ്യാസവകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ കെ.എൻ.സീമ, മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളിഭാർഗവൻ,വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,പ്രിൻസിപ്പൽ കെ.ആർ.ദീപ, വാർഡ് കൗൺസിലർ സീമ ഷിബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി ആന്റണി, കേരളാകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക് കാവിൽ,മുൻ പ്രിൻസിപ്പൽ ഹരിലാൽ.എസ്.ആനന്ദ്,പി.ടി.എ പ്രസിഡന്റ് സി.ആർ.രാജേഷ്,പി.സി.ഉണ്ണി എന്നിവർ സംസാരിച്ചു.