കുട്ടനാട് : കുട്ടമംഗലം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്ക്കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് മാനേജർ കെ.എ.പ്രമോദ് ഉദ്ഘാടനം ചെയ്തു. പുളിങ്കുന്ന് സി.ഐ യേശുദാസ് ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡന്റ് എ.ആർ.മണിക്കുട്ടൻ അദ്ധ്യക്ഷനായി. പ്രൻസിപ്പൽ ബി.ആർ.ബിന്ദു , പ്രഥമാദ്ധ്യാപകൻ രഞ്ജിത് ഗോപി, പുളിങ്കുന്ന് എസ്. ഐ എം .എൽ. ദേവസ്യ , എ. എസ് . ഐ അനുകുമാർ, സി.പി.ഒ പ്രതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് ചുമതലക്കാരായ അദ്ധ്യാപകർ പരിപാടിക്ക് നേതൃത്വം നൽകി