അരൂർ ബൈക്കപകടത്തിൽ പരിക്കേറ്റ് 6 മാസം ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ചന്തിരൂർ കമ്പിവേലിക്കകത്ത് വീട്ടിൽ ഷാജി(59) യാണ് മരിച്ചത്. ഫെബ്രുവരി 24ന് പള്ളുരുത്തി എം.എൽ.എ റോഡിലായിരുന്നു. അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഷാജി സഞ്ചരിച്ച ബൈക്കിൽ എതിർദിശയിൽ വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു തലയ്ക്ക് സാരമായി പരിക്കേറ്റ ഷാജി കൊച്ചിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ നാലു മാസം ചികിത്സയിലായിരുന്നു. ആന്തരിക വ്രണം ഭേദമാകാത്തതിനെ തുടർന്ന് വീട്ടിൽ കഴിയുന്നതിനിടെ ഇന്നലെ പുലർച്ചെയാണ് ഷാജി മരിച്ചത്. കെ.എസ്.ആർ.ടി.സി.യിൽ താത്ക്കാലിക :ഡ്രൈവർ ആയി മുമ്പ്ജോലി ചെയ്തിട്ടുണ്ട്.ഭാര്യ: പ്രിയദർശിനി.മക്കൾ: ജോത്സ്ന ഷാജി, അർജ്ജുൻ ഷാജി.