ഹരിപ്പാട്: കായംകുളം, ഹരിപ്പാട്, മാവേലിക്കര,ചെങ്ങന്നൂർ എന്നീ നിയോജക മണ്ഡലങ്ങളുടെ പരിധിയിലുള്ള ഒന്നര ലക്ഷത്തോളം വരുന്ന ജല അതോറിട്ടി ഉപഭോക്താക്കളുടെ വാട്ടർ ചാർജ്ജ് സംബന്ധിച്ച പരാതികളിൽ തീരുമാനമെടുക്കേണ്ട റവന്യൂ ഓഫീസറുടെ തസ്തിക, കായംകുളം ഡിവിഷൻ ഓഫീസിൽ അനുവദിക്കണമെന്ന് കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് സംഘ് (ബി.എം.എസ് ) കായംകുളം ഡിവിഷൻ തലയോഗം ആവശ്യപ്പെട്ടു. കായംകുളം ഡിവിഷന്റെ പരിധിയിലുള്ള എം.എൽ.എ.മാർക്കും ജല അതോറിട്ടി മാനേജിംഗ് ഡയറക്ടർക്കും നിവേദനം നൽകുവാനും യോഗം തീരുമാനിച്ചു. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പി.പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി.എസ്.സന്തോഷ്,പി.എച്ച്.രഞ്ജിത് എന്നിവർ സംസാരിച്ചു.