ambala

അമ്പലപ്പുഴ : പുറക്കാട് പള്ളിയുടെ കടലോരത്ത് അന്ത്യവിശ്രമം കൊള്ളുന്ന അറബി സയ്യിദ് തങ്ങളുടെ ആണ്ടുനേർച്ചയ്ക്ക് തുടക്കമായി. ജമാഅത്ത് പ്രസിഡന്റ് യു .നാസർ കൊടി ഉയർത്തി. ചീഫ് ഇമാം അബു ഹംദ മുഹമ്മദ് ജൗഹരി അൽ അസ്ഹരി, ജനറൽ സെക്രട്ടറി ഇ.എം. ബഷീർ, പി.എ. നൗഷാദ്, അസ്സീസ് മുസ്ലിയാർ,ജമാഅത്ത് അസോസിയേഷൻ സെക്രട്ടറി ടി.എ. താഹ , കമ്മറ്റിയംഗങ്ങളായ എസ്. നവാസ്, ഫൈസൽ,ഹസ്സിം , സാജിദ്, വി.എ. ഖാദർ, വാഹിദ് നവാബ് മുസ്ലിയാർ, ഹാരീസ് എന്നിവർ പങ്കെടുത്തു. നാളെ രാത്രി 7 ന് ബുർദ്ദ മജ്ലിസിന് അബ്ദുൾ വാഹിദ് ഹാളിൽ റുഷ്ദി നേതൃത്വം നൽകും. സെപ്തംബർ 3 ന് രാവിലെ 10ന് അബു ഹംദ മുഹമ്മദ് ജൗഹരി അൽ അസ് ഹരി മതപ്രസംഗം നടത്തും. ഉച്ചയ്ക് 2 മണിയോടെ അന്നദാനത്തോടെ സമാപിയ്ക്കും.