അമ്പലപ്പുഴ: പഴയ നടക്കാവ് റോഡ് വഴിയുള്ള കെ.എസ്.ആർ.ടി.സി സർവീസിന് നാളെ തുടക്കമാകും. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി അങ്കണത്തിൽ നിന്ന് രാവിലെ 8നാണ് സർവീസ് ആരംഭിക്കുക. എച്ച് .സലാം എം. എൽ .എ ഫ്ലാഗ് ബസ് ഓഫ് ചെയ്യും.വിവധ കേന്ദ്രങ്ങളിൽ നിരവധിസംഘടനാ പ്രതിനിധികൾ ബസിന് സ്വീകരണം നൽകും.

വളഞ്ഞവഴി എസ്.എൻ കവലയിൽ നിന്ന് കിഴക്കോട്ടെത്തുന്ന ബസ്, കൊപ്പാറക്കടവ് ജംഗ്ഷൻ വഴി വടക്കോട്ട് പഴയ നടക്കാവ് റോഡ് വഴി കളർകോട് ക്ഷേത്രം, കൈതവന,പഴവീട് വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാന്റിലെത്തും. ആദ്യഘട്ടത്തിൽ ഒരു സർവ്വീസ് മാത്രമാണുണ്ടാവുക. പഴയ നടക്കാവ് റോഡിന്റെ ബാക്കിയുള്ള നിർമ്മാണപ്രവൃത്തികൾ പൂർത്തീകരിക്കുന്നതോടെ കൂടുതൽ സർവ്വീസുകൾ ആരംഭിക്കും. തീരദേശ റോഡു വഴി നേരത്തേ ഉണ്ടായിരുന്ന സർവ്വീസും കാലതാമസമില്ലാതെ പുനരാരംഭിക്കും.

സർവീസ്

വണ്ടാനം മെഡിക്കൽ കോളേജ് - ആലപ്പുഴ

ഫെയർ സ്റ്റേജുകൾ

 നീർക്കുന്നം കിഴക്ക്

 കുറവൻതോട് കിഴക്ക്

 പറവൂർ കിഴക്ക്

 പഴവീട് കിഴക്ക്

പ്പുഴ കെ. എസ്. ആർ. ടി .സി ബസ് സർവ്വീസിന് ശനിയാഴ്ച തുടക്കമാകും. പഴയ നടക്കാവ്, തീരദേശ റോഡുകൾ വഴി കെ. എസ്. ആർ .ടി .സി സർവ്വീസ് ആരംഭിക്കണമെന്ന് കാട്ടി എച്ച്. സലാം എം. എൽ .എ ഗതാഗത വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സർവ്വീസ് ആരംഭിക്കുന്നത്.