അമ്പലപ്പുഴ: ആരോഗ്യ പരിസ്ഥിതി വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ കൃപയുടെ 15-ാമത് വാർഷിക സംഗമം നാളെ നടക്കുമെന്ന് പ്രസിഡന്റ് ഹംസ എ.കുഴിവേലി, ജനറൽ സെക്രട്ടറി യു. നിധിൽ കുമാർ, വൈസ് പ്രസിഡന്റ് എസ്. ലതാകുമാരി, ട്രഷറർ അഡ്വ.പ്രദീപ് കൂട്ടാല, പബ്ലിസിറ്റി കൺവീനർ എസ്.കെ. പുറക്കാട് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രാവിലെ 10ന് പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളേജ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സമ്മേളനം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ് ഉദ്ഘാടനം ചെയ്യും. ദേവിക.എസ്.ദേവൻ വരച്ച ദർശനം ഡി. പങ്കജാക്ഷക്കുറുപ്പിന്റെ ഛായാചിത്രം ചടങ്ങിൽ അനാച്ഛാദനം ചെയ്യും. ഗോപകുമാർ അക്ഷരാർച്ചന നടത്തും. തുടർന്ന് സംഘടനാ സമ്മേളനം, വൈകിട്ട് 3 ന് നടക്കുന്ന രക്തദാതാക്കൾക്ക് ആദരം പരിപാടിയിൽ മുൻ എം.പി. ഡോ: കെ.എസ്.മനോജ് അതിഥിയാകും. 4.30 ന് നടക്കുന്ന സമാപന സമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും.