മുഹമ്മ: ചാരമംഗലം ഗവ.സംസ്‌കൃത ഹൈസ്‌കൂളിലെ അദ്ധ്യാപക രക്ഷകർത്തൃസമിതിയും വിദ്യാർത്ഥികളും ചേർന്ന് ഓണത്തുമ്പിക്കൊരോണക്കോടി പദ്ധതി നടപ്പാക്കും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ കുട്ടികൾ സ്വയം നിർമ്മിച്ച പേപ്പർ ബാഗ് വിറ്റ് കിട്ടിയ പണംകൊണ്ട് കൈനിറയെ ഓണസമ്മാനവുമായി കൂട്ടുകാരിയെ കാണാനാണ് തീരുമാനിച്ചിരിക്കുന്നത്. കുട്ടികൾ നിർമ്മിച്ച പേപ്പർ ബാഗ് മന്ത്രി പി.പ്രസാദ് ഏറ്റുവാങ്ങുകയും സമ്മാനമായി ഒരു ചെറിയ തുക അവർക്ക് നൽകുകയും ചെയ്തു.
പ്രഥമാധ്യാപിക ജെ. ഷീല, സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം വി.ഉത്തമൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, വൈസ് പ്രസിഡന്റ് എൻ.റ്റി. റെജി തുടങ്ങിയവർ പങ്കെടുത്തു.