lalal

ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി 26 ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും.

നാളെ രാവിലെ 10 മുതൽ നാരായണീയത്തിലെ ആദ്യ പത്ത് ദശകത്തെ കുറിച്ചുള്ള അവലോകനം നെടുമുടി ഗോപാലകൃഷ്ണ പണിക്കർ നടത്തും.

11.45 ന് പതിനൊന്നാം കളഭാഭിഷേകം, വൈകിട്ട് 6.30 ന് തിരുവാതിരകളി , തുടർന്ന് വിളക്ക് ആചാരം

26 ന് ശ്രീകൃഷ്ണജയന്തി ദിനത്തിൽ രാവിലെ 5.30 മുതൽ ഭാഗവത പാരായണം, 7.30 ന് സർപ്പം പാട്ട്, 8.30 ന് ആചാര്യ സനുജയുടെ നേതൃത്വത്തിൽ സമ്പൂർണ നാരായണീയം,11.45 ന് പന്ത്രണ്ടാം കളഭം അഭിഷേകം, ഉച്ചയ്ക്ക് 12 ന് പ്രഭാഷണം സതീഷ് ആലപ്പുഴ, 1 ന് അഷ്ട മിരോഹിണി പ്രസാദമൂട്ട്, 2.30 മുതൽ നാരായണീയം തുടർച്ച, വൈകിട്ട് 5.30 മുതൽ പ്രത്യേക കൃഷ്ണാവതാര ചാർത്ത് ദർശനം. കൃഷ്ണ വേഷം കെട്ടി ക്ഷേത്രത്തിൽ എത്തുന്ന കുട്ടികളെ 5.30 ന് വാദ്യ മേളത്തോടെ പ്രദക്ഷണം ചെയ്യിപ്പിച്ച് ആദ്യ അവതാര ചാർത്ത് ദർശനം നൽകി മധുര പലഹാരം പ്രസാദമായി നൽകും. 6 മുതൽ രാധകൃഷ്ണ നൃത്തം, ദീപാരാധനയ്ക്ക് ശേഷം ഉറിയടി, 7.30 ന് നൃത്തസന്ധ്യ, രാത്രി 10ന് അഷ്ടമിരോഹിണി അവതാര പൂജ ആരംഭം. നവകാഭിഷേകത്തോടെ പൂജയുടെ മുഖ്യനിവേദ്യമായ ഉണ്ണിയപ്പം നിവേദിക്കും. തുടർന്ന് ശീവേലി, ശ്രീഭൂത ബലി, വിളക്ക്. ശ്രീകൃഷ്ണജയന്തി ദിവസത്തെഅവതാര നിവേദ്യം ആയ ഉണ്ണിയപ്പം വല്യ അമ്പലത്തിൽ തയ്യാറാക്കുന്നതിനാൽ ഉച്ചയ്ക്ക് 12 മുതൽ ഭക്ത ജനങ്ങൾ വല്യ അമ്പലത്തിൽ പ്രവേശിക്കരുതെന്ന് ദേവസ്വം അറിയിച്ചു. 28 ന് ക്ഷേത്രത്തിൽ വിശേഷാൽ ധന്വന്തരി ഹോമം നടക്കും.