ആലപ്പുഴ: ആൾ ഇന്ത്യാ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്റർ (എ.ഐ.യു.റ്റി.യു.സി) ജില്ലാ സമ്മേളനം നാളെ രാവിലെ 10 ന് ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തിൽ നടക്കും.സംസ്ഥാന പ്രസിഡന്റ് ആർ.കുമാർ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ, ജില്ലയിലെ വിവിധ തൊഴിൽ മേഖലകളേയും കേന്ദ്ര-സംസ്ഥാന തൊഴിലാളി നയങ്ങളെ സംബന്ധിച്ച പ്രമേയങ്ങൾ അവതരിപ്പിക്കുമെന്ന് സംസ്ഥാന നേതാക്കളായഎസ്.സീതി ലാൽ, വി.പി.കൊച്ചുമോൻ, അഡ്വ.എം.എ. ബിന്ദു തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.ആർ.ശശി, സെക്രട്ടറി പി.ആർ.സതീശൻ എന്നിവർ അറിയിച്ചു.