ആലപ്പുഴ: ജില്ലാ ഫിഷിംഗ് ഹാർബർ ആൻഡ് ഫിഷ് ലാൻഡിംഗ് സെന്റർ തൊഴിലാളി യൂണിയന്റെ ഐ.ഡി കാർഡും,മെമ്പർഷിപ്പ് വിതരണവും നടന്നു. ഐ.എൻ.ടി.യു.സി ജില്ലാ എക്സിക്യൂട്ടീവ് മെമ്പറും ഡി.സി.സി അംഗവുമായ പി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് പി.ടി.തങ്കമോൻ അദ്ധ്യക്ഷത വഹിച്ചു. കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി രത്‌നേശ്വരൻ, ഡി.സന്തോഷ്, വി.പൊടിയൻ, ജയകുമാർ എന്നിവർ സംസാരിച്ചു.