ഹരിപ്പാട്: മുതുകുളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ചെയ്ത ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് മുതുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം സുസ്മിത ദിലീപ്, എ.ഡി.എസ് പ്രസിഡന്റ് സുഭമോൾ, സെക്രട്ടറി ശ്രീകല, സി.ഡി.എസ് അംഗം അശ്വതി, തൊഴിലുറപ്പ് മേറ്റ് രമ്യ എന്നിവർ പങ്കെടുത്തു.