ഹരിപ്പാട്: കയർഫെഡിന്റെ നേതൃത്വത്തിൽ തൃക്കുന്നപ്പുഴ ജംഗ്ഷനിൽ ആരംഭിച്ച കയർ ഉത്പന്നങ്ങളുടെ ഓണം വിപണന മേളയുടെ ഉദ്‌ഘാടനവും ആദ്യ വില്പനയും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.എസ്.താഹ നിർവഹിച്ചു. കയർഫെഡ് ഡയറക്ടർ കെ.എൻ.തമ്പി അദ്ധ്യക്ഷത വഹിച്ചു. തൃക്കുന്നപ്പുഴയിലെ വ്യാപാരി വ്യവസായി ഭാരവാഹി അബ്ദുള്ള അണ്ടോളിക്ക് കയർമാറ്റ് നൽകി ആദ്യ വില്പന ടി.എസ്.താഹ നടത്തി. സി.രത്‌നകുമാർ, കയർഫെഡ് മാർക്കറ്റിംഗ് മാനേജർ അനുരാജ്,ബഷീർ,പ്രേംജിത്ത് എന്നിവർ പങ്കെടുത്തു.