ഹരിപ്പാട്: ചേപ്പാട് വലിയകുഴി 2259-ാം നമ്പർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ സി.പി.എം പാനൽ എതിരില്ലാതെ വിജയിച്ചു. ശശിധരൻപിള്ള, കെ.വിശ്വപ്രസാദ്, ഡി.അനിൽകുമാർ, വി.സഹദേവൻ, ഹരിദാസൻനായർ, സുലോചനൻ, സി.രാജൻ, ബി.പ്രകാശൻ, ജി.സുഭാഷ് കുമാർ, സി.കെ.ശ്രീകല, ഷൈനി, സുനിതാ.കെ.മുരളി, രാഹുൽ.ജി.നാഥ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബാങ്ക് പ്രസിഡന്റായി ശശിധരൻപിള്ളയെ തിരഞ്ഞെടുത്തു.