ഹരിപ്പാട്: കഴിഞ്ഞ ജൂലായ് 1മുതൽ നടപ്പിലാക്കേണ്ട പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ തൃക്കുന്നപ്പുഴ മണ്ഡലത്തിന്റെ, വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ്‌ എ. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ച യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ഡി. കാശിനാഥൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ബി. പ്രസന്നകുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റി അംഗം സി. വിജയൻ, തൃക്കുന്നപ്പുഴ സൗത്ത്, നോർത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്റുമാരായ തൃക്കുന്നപുഴ പ്രസന്നൻ, പി.എൻ രഘുനാഥൻ, ജില്ലാ ട്രഷറർ ജി. പ്രകാശൻ, സംസ്ഥാന കൗൺസിൽ അംഗം എം. ചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ എൽ. ലതാകുമാരി, മഹിളാ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി കെ.എസ് ബീന, നിയോജകമണ്ഡലം പ്രസിഡന്റ്‌ ബി. ചന്ദ്രൻ, സെക്രട്ടറി ആർ. ഗോപകുമാർ,വനിതാ ഫോറം നിയോജകമണ്ഡലം പ്രസിഡന്റ്‌ പുലോമജ സാനു, സെക്രട്ടറി ബീനാകുമാരി, മണ്ഡലം ട്രഷറർ സി. രാധാമണിയമ്മ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പിന് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ മോഹനൻ നേതൃത്വം നൽകി. ഭാരവാഹികളായി എ. ഇബ്രാഹിംകുട്ടി (പ്രസിഡന്റ്‌), വി. പ്രസാദ് (സെക്രട്ടറി), സി.രാധാമണിയമ്മ (ട്രഷറർ) എന്നിവർ വീണ്ടും തിരഞ്ഞെടുത്തു.