ഹരിപ്പാട്: ആറാട്ടുപുഴ വേലായുധ പണിക്കരുടെ 150-ാം രക്തസാക്ഷി ദിന അനുസ്മരണം, പ്രതിഭ പുരസ്ക്കാരം ഉൾപ്പടെ നാല് മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ സെപ്തംബർ 15 മുതൽ നടക്കും . അനുസ്മരണ പരിപാടികൾക്ക് ഡോ.എം.പി.അബ്ദു സമദ് സമദാനി എം.പി തുടക്കം കുറിക്കും. പരിപാടികളുടെ വിജയത്തിനുവേണ്ടി പ്രസിഡന്റ്‌ കെ. രാജീവന്റെ അദ്ധ്യക്ഷതയിൽ കൂടിയ സംഘാടക സമിതിയോഗം സാമൂഹിക മുന്നേറ്റമുന്നണി സംസ്ഥാന ചെയർമാൻ കെ.പി അനിൽദേവ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ.ബി.അബ്ദുൽ സലാം, ട്രഷറർ വൈ.അനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം സജീവ് മാമ്പറ, സെക്രട്ടറി ജി.സുരേഷ്, മെമ്പർ പ്രസീത സുധീർ, ഡി.കാശിനാഥൻ, എസ്. ജയറാം, ആർ. ചന്ദ്രൻ,കെ.ശശീന്ദ്രൻ,വി.സുധീർ, ടി.ആർ.അജിത് കുമാർ, യു.ടി.ബിനു ബാബു, ഡി.പ്രദീപ്‌,വിപിനചന്ദ്രൻ, രാധാകൃഷ്ണൻ സമുദ്ര, ഉണ്ണിപ്രസാദ്, സൂരജ്, പ്രസേനൻ, സജീവ്, എസ്. അശോകൻ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാനായി കെ.രാജീവൻ, കൺവീനർ ജി.സുരേഷ് അടങ്ങുന്ന 51അംഗ കമ്മിറ്റിക്ക് രൂപം നൽകി.