ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 302-ാംനമ്പർ താമല്ലാക്കൽ ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി യൂണിയൻ നിർദേശ പ്രകാരം ആഘോഷിച്ചു. പതാക ഉയർത്തൽ ചടങ്ങിനു ശേഷം പാരായണവും തുടർന്ന് മഹാ ഗുരുപൂജയും നടന്നു. ശാഖയിൽ നിന്ന് സർക്കാർ സർവീസിൽ പ്രവേശിച്ച അംഗങ്ങളെ ആദരിച്ചു. ചതയ സദ്യ, ചതയ ദീപം തെളിക്കൽ,വനിതാ സംഘം കുടുംബ യൂണിറ്റ് പ്രവർത്തകരുടെ സമൂഹപ്രാർത്ഥന എന്നിവ നടന്നു. ചടങ്ങുകൾക് ശാഖാ പ്രസിഡന്റ് ബിനു, വൈസ് പ്രസിഡന്റ് രാജൻ, സെക്രട്ടറി പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.