ചേർത്തല : ബി.ജെ.പി കോടംതുരുത്ത് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വിനീഷ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു .സംസ്ഥാന സമിതി അംഗം സി. മധുസൂദനൻ മുഖ്യപ്രഭാഷണവും ബിനീഷ് ഇല്ലിക്കൽ ആമുഖ പ്രഭാഷണവും നടത്തി . എസ്. വി. അനിൽകുമാർ, മനോജ് മാളിയക്കൽ, ഷിജേഷ് ജോസഫ്, ഷാബുരാജ്, സി. എം. അശോകൻ, മഹേശ്വരി, ജയചിത്ര, ആശ ഷാബു, ഗീത ഉണ്ണി, ശ്രീരഞ്ജിനി, അഖില രാജൻ,റിണമോൾ രാജേഷ് എന്നിവർ സംസാരിച്ചു.