മാന്നാർ: വാർഡിലെ തെരുവിളക്ക് പരിപാലനം കഴിഞ്ഞ നാലുമാസമായി നടത്താത്തതിൽ പ്രതിഷേധിച്ച് മാന്നാർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ , അജിത്ത് പഴവൂർ നടത്തുന്ന ഇന്ന് പ്രതിഷേധ സമരം നടത്തും. പഞ്ചായത്ത് പടിക്കൽ ഇന്ന് രാവിലെ 10.30ന് കെ.പി.സി.സി അംഗം മാന്നാർ അബ്ദുൽ ലത്തീഫ് സമരം ഉദ്ഘാടനം ചെയ്യും. കരാറുകാരന് പഞ്ചായത്ത് അധികാരികൾ കരാർ തുക നൽകാത്തതിനാലും കരാർ കാലാവധി കഴിഞ്ഞതിനാലും വാർഡിലെ തെരുവിളക്ക് പരിപാലനം നടത്താത്ത സാഹചര്യത്തിലാണ് പ്രതിഷേധ സമരം.