photo

ചേർത്തല: പൊന്നോണത്തിനായി ഒരുക്കിയ പൂന്തോട്ടം വയനാടിന് കൈത്താങ്ങാകും.

തിരുവിഴ ഫാം ടൂറിസം കേന്ദ്രത്തിലെ പൂക്കളാണ് വയനാട്ടുകാർക്ക് സാന്ത്വനം പകരാൻ പുഞ്ചിരിയുമായി നിൽക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ആവണി പാടം പദ്ധതി പ്രകാരമാണ് തിരുവിഴയിൽ കർഷക കൂട്ടായ്മ പൂന്തോട്ടം ഒരുക്കിയത്. പച്ചക്കറിയും ബന്ദിയും വാടാമല്ലിയും നിറഞ്ഞ തോട്ടം കാണാൻ പൊതുജനങ്ങൾക്ക് എത്താം. പ്രവേശന ഫീസില്ല. പകരം തോട്ടത്തിൽ സ്ഥാപിച്ചിട്ടുള്ള ബോക്സിൽ സംഭാവന ഇടണം. ഇത്തരത്തിൽ സന്ദർശകർ നൽകുന്ന പണം സ്വരൂപിച്ച് വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് കർഷകരുടെ തീരുമാനം. മന്ത്രി പി.പ്രസാദ് പ്രദർശനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. കർഷകരായ ജ്യോതിസ്, അനിൽലാൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തിരുവിഴേശൻ കൃഷി കൂട്ടമാണ് വർണ്ണാഭമായ തോട്ടം ഒരുക്കിയത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്,കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ,ജില്ലാ പഞ്ചയത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ബിനു ഐസക്ക് രാജു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ആർ.റിയാസ്,വി.ഉത്തമൻ,അഡ്വ. പി.എസ്.ഷാജി,ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ,വൈസ് പ്രസിഡൻറ്റ് നിബു എസ്.പത്മം,കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തംഗം രജനി ദാസപ്പൻ,ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്ത് അംഗം ബെൻസിലാൽ,പ്രിൻസിപ്പൽ കൃഷി ഓഫീസർ സി.അമ്പിളി,കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറന്മാരായ എൽ.പ്രീത,സുജ ഈപ്പൻ,ചേർത്തല സൗത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.രമേശൻ,കൃഷി അസിസ്റ്റന്റ് കെ.എം.സുനിൽ കുമാർ,ബി.സലിം,കൃഷി കൂട്ട അംഗങ്ങളായ ജ്യോതിഷ് മറ്റത്തിൽ,അനിലാൽ, ശരണ്യ എസ്.നായർ,ജേക്കബ് തറയിൽ,ബോബൻ കാട്ടശ്ശേരി,ജി.ദുർഗാദാസ്, മോഹനൻ എന്നിവർ സംസാരിച്ചു.