shef

ആലപ്പുഴ: കായംകുളം പെരിങ്ങാല വില്ലേജിൽ ദേശത്തിനകം മുറിയിൽ ഷഫീക്ക് മൻസിലിൽ വീട്ടിൽ ഓതറ ഷെഫീക്ക് എന്ന് വിളിക്കുന്ന ഷെഫീക്കിനെ (30) കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു. കുപ്രസിദ്ധ ഗുണ്ടയായ ഷെഫീക്ക് കായംകുളം, വെൺമണി, നൂറനാട്, കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികളിൽ കുറ്റകരമായ നരഹത്യാ ശ്രമം, പിടിച്ചുപറി, വാഹന മോഷണം ഉൾപ്പെടെയുള്ള കേസുകളിൽ തുടർച്ചയായി ഉൾപ്പെട്ടതിനെ തുടർന്ന് അലപ്പുഴ ജില്ലാ പോലീസ് മേധാവി നൽകിയ ശുപാർശ അംഗീകരിച്ചാണ് കളക്ടർ അലക്‌സ് വർഗ്ഗീസ് ആറു മാസത്തേക്ക് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.