s

ആലപ്പുഴ : നെല്ല് സംഭരിച്ചതിന്റെ വില വായ്പയായി നൽകാൻ വിമുഖത കാണിക്കുന്നതും വായ്പ അപേക്ഷകൾ പരിഗണിക്കാത്തതുമടക്കം ദേശസാൽകൃത ബാങ്കുകളുടെ കർഷക വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ്.കെ.മാണി എം.പി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം) ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. വി.ടി. ജോസഫ്, സക്കറിയാസ് കുതിരവേലി, ജേക്കബ് തോമസ് അരികുപുറം,ജന്നിംഗ്‌സ് ജേക്കബ്, ജോസഫ് കെ.നെല്ലുവേലി,അഡ്വ. ജോസഫ് ജോൺ, ബിനു കെ. അലക്‌സ്, ബിനു ഐസക്ക് രാജു, ഡോ. ഷാജോ കണ്ടകുടി, പ്രഭാ വി. മറ്റപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.