a

മാവേലിക്കര: ഗുരുധർമ്മ പ്രചരണ സഭ മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സമ്മേളനം മാവേലിക്കര വിക്രം സാരാഭായി ഐ.ടി.സിയിൽ ഗുരുധർമ്മസഭ കേന്ദ്ര ഉപദേശക സമിതി അംഗം അനിൽ തടാലിൽ ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ സഭ ജില്ലാ സെക്രട്ടറി എം.ഡി .സലിം, കേന്ദ്ര സമിതി അംഗങ്ങളായ അഡ്വ.പ്രകാശ് മഞ്ഞായിൽ, രവീന്ദ്രൻ താച്ചാത്തറ, പ്രസാദ് കാങ്കാലിൽ, മണ്ഡലം സെക്രട്ടറി രാജൻ വടക്കേതലക്കൽ, പ്രസാദ് വള്ളികുന്നം, ഗുരുധർമ്മസഭ മണ്ഡലം രക്ഷാധികാരി ബ്രഹ്മദാസ് എന്നിവർ പങ്കെടുത്തു.