തുറവൂർ: എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിൻ്റെ ഭാഗമായി 66 കെ.വി.ടവർലൈനിൽ കമ്പികൾ മാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ കുത്തിയതോട് മുതൽ തുറവൂർ വരെ ദേശീയപാതയുടെ ഇരുവശവും, വളമംഗലം, കാടാതുരുത്ത്, തൈക്കാട്ടുശേരി, എൻ.സി.സി.ജംഗ്ഷൻ, കുത്തിയതോട് സബ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, മരിയപുരം, കെ.പി കവല എന്നീ ഭാഗങ്ങളിലും ഇന്നും ചൊവ്വാഴ്ചയും രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.