photo

ചേർത്തല: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു)​ മാരാരിക്കുളം വടക്ക് യൂണിറ്റ് കൺവെൻഷൻ കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എം.വി.സോമൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.കെ.മോഹനദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എൻ.പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. നവാഗതരായ അംഗങ്ങളെ അദ്ദേഹം സ്വീകരിച്ചു. ബ്ലോക്ക് ഖജാൻജി ടി.ജി.ഗോപിനാഥ്,ജില്ലാ കമ്മിറ്റി അംഗം എം.പി.രമണിയമ്മ എന്നിവർ സംസാരിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി സി.എൽ.മാത്യു സ്വാഗതവും ഖജാൻജി കെ.ഭാസ്‌ക്കരൻനായർ നന്ദിയും പറഞ്ഞു.