പൂച്ചാക്കൽ: വിദ്യാരംഗം കലാ സാഹിത്യ വേദി തുറവൂർ ഉപജില്ലാ പ്രവർത്തനോദ്ഘാടനവും ചവിട്ടു നാടകശില്പശാലയും സാഹിത്യ സെമിനാറും മണപ്പുറം സെന്റ്. തെരേസാസ് ഹൈസ്‌ക്കൂളിൽ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.രജിത ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റ് ബി.ഷിബു അദ്ധ്യക്ഷനായി.സ്‌ക്കൂൾ മാനേജർ ഫാ.ജെയിംസ് പുതുശ്ശേരി മുഖ്യാതിഥിയായി. കലവൂർ കൃപാസനം ചവിട്ടു നാടക കലാസമിതിയംഗം എഴുപുന്ന ഷാജിആശാൻ ചവിട്ടു നാടകശില്പശാലയും,സാഹിത്യകാരൻ ടി.വി.ഹരികുമാർ കണിച്ചുകുളങ്ങര സാഹിത്യ സെമിനാറും നയിച്ചു. .ഉപജില്ലാ കൺവീനർ കെ.കെ.അജയൻ സ്വാഗതവും സ്‌കൂൾ കൺവീനർ ഫാ.ഷൈജു ജോർജ് നന്ദിയും പറഞ്ഞു.