ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്ത് ഓണം കാർഷിക മേള സെപ്തംബർ 9 മുതൽ 13 വരെ നെടിയാണിക്കൽ ദേവീക്ഷേത്ര മൈതാനിയിൽ നടക്കും. മേളയുടെ ഭാഗമായി കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകും. 15 മിനിറ്റിനുള്ളിലുള്ള പരിപാടികൾ അവതരിപ്പിക്കാം. പങ്കെടുക്കുന്ന കുട്ടികളെ ഗ്രാമപഞ്ചായത്തിന്റെ ഉപഹാരങ്ങൾ നൽകി അനുമോദിക്കും. കൂടുതൽ വിവരങ്ങൾക്ക് 9446857655, 9447710271 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.