ചാരുംമൂട് : ചത്തിയറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കർഷകനായ വിജയകുറുപ്പിനെ ആദരിച്ചു. പ്രിൻസിപ്പൽ കെ.എൻ. അശോകകുമാർ പൊന്നാടയണിച്ച് ആദരിച്ചു പി.ടി.എ വൈസ് പ്രസിഡന്റ് ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക എ.കെ.ബബിത, പ്രോഗ്രാം ഓഫീസർ വി.ലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി എസ്.അമ്പിളി, അദ്ധ്യാപകരായ ശിവപ്രകാശ്,ടി.ആർ. ദീപ്തി, എസ്.സിന്ധു , ജെ.അജിത്ത്കുമാർ, സി.അനിൽകുമാർ, രാജി,നീതു,വി.ആതിര, വോളണ്ടിയർ ലീഡർ ആദർശ് എന്നിവർ സംസാരിച്ചു.