
പച്ച ചെക്കിടിക്കാട് : മണ്ണാംതുരുത്തിൽ ജോർജ്ജ് വർഗീസ് (മോൻസി,63, റിട്ട. ക്ലാർക്ക്, സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ, എടത്വ) നിര്യാതനായി. പച്ചചെക്കിടിക്കാട് സെന്റ് മേരീസ് ലൈബ്രറി സെക്രട്ടറി, യുണൈറ്റഡ് ഫ്രണ്ട് അസോസിയേഷൻ പ്രസിഡന്റ്, പച്ച പന്നിക്കിടാരം പാടശേഖര സമതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് 4 മണിക്ക് പച്ചചെക്കിടിക്കാട് ലൂർദ്ദ് മാതാ പള്ളിയിൽ. മൃതദ്ദേഹം ഇന്ന് 3.30 ന് എടത്വ സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലും 4 ന് പച്ച സെന്റ് മേരീസ് ലൈബ്രറിയിലും പൊതുദർശനത്തിന് വെയ്ക്കും. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: നിക്കു ജോർജ്, നിഖിൽ ജോർജ്. മരുമകൻ: നിർമ്മൽ.