ഹരിപ്പാട്: ബഹ്‌റിനിൽ സന്ദർശക വിസയിലെത്തിയ യുവാവ് മരിച്ചു. ചിങ്ങോലി പത്താം വാർഡ് പേരാത്തേരിൽ അനന്തു(24)വാണ് മരിച്ചത്. അച്ഛൻ ജയപ്രകാശും സഹോദരൻ ജ്യോതിഷും ബഹ്‌റിനിലാണ് ജോലിചെയ്തു വരുന്നത്. രണ്ടര മാസം മുൻപാണ് അനന്തു അവിടേക്ക് പോയത്. കാർത്തികപ്പളളി ഐ.എച്ച്.ആർ.ഡി. കോളേജ് മുൻ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറാണ്. ചിങ്ങോലി ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശോഭ ജയപ്രകാശാണ് അമ്മ. തിങ്കളാഴ്ച രാത്രിയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.