ambala

അമ്പലപ്പുഴ: പഴയ നടക്കാവ് റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിച്ചു. പഴയ നടക്കാവ്, തീരദേശ റോഡുകൾ വഴി സർവ്വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എച്ച്. സലാം എം.എൽ.എ ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്നാണ്

വീണ്ടും സർവീസ് ആരംഭിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അങ്കണത്തിൽ നിന്ന് ആരംഭിച്ച സർവീസിന് എച്ച്.സലാം എം.എൽ.എ ഫ്ലാഗ് ഒഫ് ചെയ്തു. ആശുപത്രിയിൽ നിന്ന് വളഞ്ഞവഴി എസ്.എൻ കവല വഴി കിഴക്കോട്ട, കൊപ്പാറക്കടവ് ജംഗ്ഷൻ വഴി വടക്കോട്ട് പഴയ നടക്കാവ് റോഡിലൂലെ കളർകോട് ക്ഷേത്രം, കൈതവന, പഴവീട് വഴി ആലപ്പുഴ സ്റ്റാൻഡിലെത്തുന്നതാണ് സർവ്വീസ്. വിവിധ കേന്ദ്രങ്ങളിൽ നാട്ടുകാരും സംഘടനാ ഭാരവാഹികളും വിദ്യാർത്ഥികളും അദ്ധ്യാപകരും പൂമാല അണിയിച്ചും ലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ബസിന് സ്വീകണം നൽകി. എം. എൽ. എ യെ അനുമോദിച്ചു. തുടക്കത്തിൽ ഒരു സർവ്വീസ് മാത്രമാണുണ്ടാകുക. പഴയ നടക്കാവ് റോഡിന്റെ നിർമ്മാണ പൂർത്തിയാകുന്നതോടെ സർവീസ് ദീർഘിപ്പിക്കുകയും എണ്ണം കൂട്ടുകയും ചെയ്യും. നഗരസഭാ ചെയർപേഴ്സൺ കെ.കെ.ജയമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.ഹാരിസ്, പി.ജി.സൈറസ്, സജിത സതീശൻ, എ.എസ്. സുദർശനൻ, ബ്ലോക്ക് പഞ്ചായത്തംഗം പി.അഞ്ജു, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ പി .എം.ദീപ, എ.പി.സരിത, കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർമാരായ ആർ. രഞ്ജിത്ത്, സി.വി. ജോബ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.ഓമനക്കുട്ടൻ, നസീർ സലാം, ജമാൽ പള്ളാത്തുരുത്തി, തുടങ്ങിയവർ പങ്കെടുത്തു.